Posts

Showing posts from June, 2023

അപ്സരയ്ക്ക്, സ്നേഹപൂർവം !

        _________________________________________________           കോഴിക്കോട്ടെ അപ്സര തിയേറ്റർ എന്നെന്നേക്കുമായി പ്രദർശനം നിറുത്തുന്നു ! ഈ വാർത്തയെ പറ്റി   ഒരു സുഹൃത്ത്  വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച  'പോസ്റ്റ്‌ 'എന്റെ ഓർമകളെ  ഒരിക്കൽ കൂടി ബാല്യകാലത്തിലേക്ക് നയിക്കുന്നു. ഞാൻ നാലിലോ അഞ്ചിലോ  പഠിക്കുന്ന കാലം. അക്കാലത്ത് പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകൾക്ക് കേന്ദ്രീകൃത മൂല്യനിർണയമായിരുന്നു പതിവ്. അതായത്,  വിവിധ വിഷയങ്ങൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരിക്കും മൂല്യനിർണയ കേന്ദ്രങ്ങൾ.  ഈ സംവിധാനം ഇപ്പോഴും തുടരുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഏതായാലും ഇംഗ്ലീഷിന് അക്കൊല്ലം കോഴിക്കോടായിരുന്നു കേന്ദ്രം. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അച്ഛന് മൂല്യ നിർണയത്തിന് കോഴിക്കോട് പോകണമായിരുന്നു. പുലാപ്പറ്റയിലെ വീടുമായുള്ള ആത്മബന്ധം കാരണം , പൊതുവെ വീട് വിട്ട് ഒരു രാത്രി പോലും പുറത്ത് താമസിക്കാൻ താല്പര്യമില്ലാത്ത ആളായിരുന്നു അച്ഛൻ .  ബന്ധുവീടുകളിൽ നിന്നു പോലും വൈകി...