അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു
ആദ്യം കാഴ്ചയിൽ വരുന്നത് സാമാന്യം വലിയ ഒരു കിടങ്ങും അതിൻ്റ അരികിൽ നിന്ന് കെട്ടിപ്പൊക്കിയ കനത്ത കോട്ട മതിലുമാണ്. ഇരുണ്ട് കറുത്ത നിറമാണെങ്കിലും അടുത്തു ചെന്നാൽ അറിയാം വടക്കേമലബാറിൻ്റെ സവിശേഷതയായ ചെങ്കല്ലുകൊണ്ടാണ് നിർമിതി എന്ന്. നാലഞ്ചാൾ പൊക്കവും രണ്ടു മീറ്ററോളം വീതിയും ഉള്ള മതിലിൽ താരതമ്യേന ചെറിയ ഒരു പ്രവേശനദ്വാരം - മുകളിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട് FORT SAINT ANGELO എന്ന് ; അതെ , 'കണ്ണൂർ കോട്ട ' തന്നെ! കൂർപ്പിച്ച ഇരുമ്പുമുകുളങ്ങൾ പതിച്ച കോട്ട വാതിലുകൾ - ആനകൾക്കും ഇടിച്ചു തകർക്കാൻ പറ്റരുതല്ലോ .അകത്തുകടന്നാൽ പല തട്ടുകളായി കിടക്കുന്ന വിശാലമായ മുറ്റങ്ങൾ! അങ്ങിങ്ങായി ഓരോ കെട്ടിടങ്ങൾ - മിക്കതും പഴക്കം ചെന്ന്ജീർണിച്ചവ. ചെരിഞ്ഞ പാതയിലൂടെകയറിയാൽമതിലിൻ്റെഅരികുചേർന്നുണ്ടാക്കിയ നടപ്പാതയിലെത്താം . കയറിയ ഉടനെഒരുശിലാഫലകംമതിലിനോട്ചേർത്തുവെച്ചിരിക്കുന്നു. ഫലകത്തിൽ മുകൾ ഭാഗത്തായി ഒരു തലയോട്ടിക്കു താഴെ പിണച്ചു വെ ച്ച അസ്ഥികളുടെ ചിത്രം. അതിനു താഴെ ഡച്ചു ഭാഷയിൽ ചില വിവരണങ്ങൾ ! ഡച്ചു ഗവർണറായിരുന്ന ഗോഡ് ഫ്രീഡ് വ...