Posts

Showing posts from August, 2023

ഒരു ഫസ്റ്റ് എയ്ഡ് ക്ലാസിന്റെ ഓർമയ്ക്ക്

     ചില സിനിമാ രംഗങ്ങൾ അങ്ങിനെയാണ്. നാം വിളിക്കാതെ തന്നെ അവ ഓർക്കാപ്പുറത്ത് മനസ്സിലേക്ക്  ഓടിവരും ; പ്രത്യേകിച്ച്  ഹാസ്യ രംഗങ്ങൾ - നല്ല സന്ദർഭങ്ങളും  അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായവ !  ഈ അടുത്ത കാലത്ത് നടന്ന ഒരു സംഭവത്തോടനുബന്ധിച്ച് മാധ്യമങ്ങളിൽ  ചർച്ചയായ  "വരവേൽപ്പ് " എന്ന സിനിമയിലും അത്തരമൊരു രംഗമുണ്ട്.  മോട്ടോർ വാഹന ഇൻസ്പെക്ടറായ ശ്രീനിവാസൻ , മുതലാളിയും നിവൃത്തികേടു കൊണ്ട്  സ്വയം കണ്ടക്ടറുമായ മോഹൻലാലിന്റെ ബസ് പൂർവ വൈരാഗ്യത്തിന്റെ പേരിൽ വഴിയിൽ തടഞ്ഞു നിർത്തി പരിശോധിക്കുന്നു. ഡ്രൈവറുടെ സീറ്റിനു പിന്നിൽ സാധാരണയായി കാണുന്ന കമ്പിവേലിയിൽ ഒരു പെട്ടി കൂടി വെൽഡ് ചെയ്ത് പിടിപ്പിച്ചിരിക്കും. F A BOX എന്ന ചുരുക്കെഴുത്തോടെ! പൊതു ജനങ്ങൾ യാത്ര ചെയ്യുന്ന വാഹനം അപകടത്തിൽ പെട്ടാൽ , അല്ലെങ്കിൽ യാത്രക്കാർക്ക്  അത്യാവശ്യ ഘട്ടങ്ങളിൽ , വൈദ്യസഹായം നൽകാൻ വേണ്ട   പഞ്ഞി, മുറിവുകെട്ടാനുള്ള തുണി, വേദനാസംഹാരി ഗുളികകൾ എന്നിവ സൂക്ഷിച്ചു വെക്കാനാണ് നിയമപ്രകാരം ഈ പെട്ടി ഘടിപ്പിച്ചിട്ടുള്ളത് . സാധാരണയായി ബസിലെ ' കിളികൾ' അടക്കമുള്ള ജീവനക്കാർ...