ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക് .....
വെറുതെ വന്നാൽ പോര ; ഭക്ഷണം കഴിക്കണം - അതും ഒരു ' ട്രെയിൻ ലോഡ് ' - തയ്യാറാണെങ്കിൽ പോന്നോളൂ വിശാഖപട്ടണത്തേക്ക് . നിങ്ങൾ ആവശ്യപ്പെടുന്ന ഭക്ഷണം ഒരു കൊച്ചു തീവണ്ടിയിൽ നിങ്ങളുടെ മുന്നിൽ എത്തിക്കുന്ന " പ്ലാറ്റ് ഫോം 65" എന്ന റെസ്റ്റോറൻ്റിൻ്റെ വിശേഷങ്ങൾ അറിയാം. വാൾട്ടയർ റോഡിൽ ഗവർണേഴ്സ് ബംഗ്ലാവ് എന്ന സ്ഥലത്ത് , മൂന്നു നില കെ ട്ടിടത്തിൻ്റെ മുകളിലെ നിലയിൽ ആണ് അരണ്ട വെളിച്ചത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ഭക്ഷണശാല. നാലു ചുവരുകളിലും കടും നിറങ്ങളിൽ ഉള്ള ചിത്രപ്പണികൾ. മഞ്ഞനിറം കലർന്ന തവിട്ടു നിറത്തിലുള്ള വലിയ തീൻ മേശകൾ . ഓരോ മേശയിലും ഘടിപ്പിച്ച റെയിൽ പാളങ്ങൾ ,വണ്ടിയുടെ ദിശമാറ്റുന്ന പോയിൻ്റുകൾ , സിഗ്നൽ പോസ്റ്റുകൾ , റെയിൽവെ സ്റ്റേഷനിൽ കാണുന്ന തരം ബോർഡുകൾ എന്നിവ എല്ലാം ചേർന്ന് കൗതുകമുണർത്തുന്ന ഒരു റെയിൽവെ അന്തരീക്ഷം ! കേവലം ബാലിശമായ കൗതുകത്തിനപ്പുറം ഒരു എഞ്ചിനീയറിങ്ങ് വിസ്മയം ! ഭക്ഷണവും വഹിച്ച്, കാത്തിരിക്കുന്നവരുടെ മേശയിലേക്...