Posts

ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക് .....

Image
        വെറുതെ വന്നാൽ പോര ; ഭക്ഷണം കഴിക്കണം - അതും ഒരു ' ട്രെയിൻ ലോഡ് ' -  തയ്യാറാണെങ്കിൽ പോന്നോളൂ വിശാഖപട്ടണത്തേക്ക് .  നിങ്ങൾ ആവശ്യപ്പെടുന്ന ഭക്ഷണം ഒരു കൊച്ചു തീവണ്ടിയിൽ നിങ്ങളുടെ മുന്നിൽ എത്തിക്കുന്ന " പ്ലാറ്റ് ഫോം 65" എന്ന റെസ്റ്റോറൻ്റിൻ്റെ വിശേഷങ്ങൾ അറിയാം.             വാൾട്ടയർ റോഡിൽ ഗവർണേഴ്സ്  ബംഗ്ലാവ് എന്ന സ്ഥലത്ത് , മൂന്നു നില കെ ട്ടിടത്തിൻ്റെ മുകളിലെ നിലയിൽ ആണ്    അരണ്ട വെളിച്ചത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ഭക്ഷണശാല. നാലു ചുവരുകളിലും കടും നിറങ്ങളിൽ ഉള്ള ചിത്രപ്പണികൾ. മഞ്ഞനിറം കലർന്ന തവിട്ടു നിറത്തിലുള്ള  വലിയ തീൻ മേശകൾ . ഓരോ മേശയിലും ഘടിപ്പിച്ച  റെയിൽ പാളങ്ങൾ ,വണ്ടിയുടെ ദിശമാറ്റുന്ന പോയിൻ്റുകൾ ,  സിഗ്നൽ പോസ്റ്റുകൾ , റെയിൽവെ സ്റ്റേഷനിൽ കാണുന്ന തരം ബോർഡുകൾ  എന്നിവ എല്ലാം ചേർന്ന് കൗതുകമുണർത്തുന്ന ഒരു റെയിൽവെ അന്തരീക്ഷം ! കേവലം ബാലിശമായ കൗതുകത്തിനപ്പുറം ഒരു  എഞ്ചിനീയറിങ്ങ് വിസ്മയം !  ഭക്ഷണവും വഹിച്ച്, കാത്തിരിക്കുന്നവരുടെ മേശയിലേക്...

അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു

Image
     ആദ്യം കാഴ്ചയിൽ വരുന്നത് സാമാന്യം വലിയ ഒരു കിടങ്ങും അതിൻ്റ  അരികിൽ നിന്ന്  കെട്ടിപ്പൊക്കിയ  കനത്ത കോട്ട മതിലുമാണ്. ഇരുണ്ട് കറുത്ത നിറമാണെങ്കിലും അടുത്തു ചെന്നാൽ അറിയാം വടക്കേമലബാറിൻ്റെ സവിശേഷതയായ ചെങ്കല്ലുകൊണ്ടാണ് നിർമിതി എന്ന്.  നാലഞ്ചാൾ പൊക്കവും  രണ്ടു മീറ്ററോളം വീതിയും    ഉള്ള മതിലിൽ താരതമ്യേന ചെറിയ ഒരു പ്രവേശനദ്വാരം - മുകളിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട് FORT SAINT ANGELO എന്ന് ; അതെ ,   'കണ്ണൂർ കോട്ട ' തന്നെ! കൂർപ്പിച്ച ഇരുമ്പുമുകുളങ്ങൾ പതിച്ച കോട്ട വാതിലുകൾ - ആനകൾക്കും ഇടിച്ചു തകർക്കാൻ പറ്റരുതല്ലോ .അകത്തുകടന്നാൽ പല തട്ടുകളായി കിടക്കുന്ന വിശാലമായ മുറ്റങ്ങൾ! അങ്ങിങ്ങായി ഓരോ കെട്ടിടങ്ങൾ - മിക്കതും പഴക്കം ചെന്ന്ജീർണിച്ചവ. ചെരിഞ്ഞ പാതയിലൂടെകയറിയാൽമതിലിൻ്റെഅരികുചേർന്നുണ്ടാക്കിയ നടപ്പാതയിലെത്താം . കയറിയ ഉടനെഒരുശിലാഫലകംമതിലിനോട്ചേർത്തുവെച്ചിരിക്കുന്നു. ഫലകത്തിൽ മുകൾ ഭാഗത്തായി ഒരു തലയോട്ടിക്കു താഴെ പിണച്ചു വെ ച്ച അസ്ഥികളുടെ ചിത്രം. അതിനു താഴെ ഡച്ചു ഭാഷയിൽ ചില വിവരണങ്ങൾ ! ഡച്ചു ഗവർണറായിരുന്ന ഗോഡ് ഫ്രീഡ് വ...

കപ്പിനും ചുണ്ടിനുമിടയിൽ

Image
        കാലം എ.ഡി.850 .      പിൽക്കാലത്ത് എത്യോപ്പിയ എന്നറിയപ്പെടുന്ന  അന്നത്തെ അബിസ്സിനിയയിലെ ഒരു കുന്നിൻ ചെരുവിൽ ആടുകളെ മേച്ചു നടന്ന കാൽഡി അന്നൊരു കാര്യം ശ്രദ്ധിച്ചു. സ്വതവേ അലസരായി മേയുന്ന തൻ്റെ ആടുകൾ  കൂടുതൽ ഊർജ്വസ്വലരായിരിക്കുന്നു; എന്താവാം കാരണം? അവൻ അവയെ നിരീക്ഷിച്ചു. മനസ്സിൽ ഒരു സംശയം തലപൊക്കി.  തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയുടെ ചുവന്നു പഴുത്ത കായ്കൾ തിന്നതിനാലാണോ ആടുകൾ ഉത്സാഹഭരിതരായത്? ഏതായാലും ഒന്നു പരീക്ഷിക്കാൻ അവൻ തീരുമാനിച്ചു. ആ ചെടിയുടെ ഏതാനും കായ്കൾ പറിച്ചെടുത്ത് അവനും ചവച്ചു . അല്പ സമയത്തിനകം ഉന്മേഷത്തിൻ്റെ ഒരു കവചം തന്നെ ആവരണം ചെയ്യുന്നതായി അവനു തോന്നി. പിന്നെ ആടുകളെ അവയുടെ പാട്ടിന് മേയാൻ വിട്ട്, കുറച്ചുകൂടി കായ്കൾ പറിച്ചെടുത്ത് , ഗ്രാമമുഖ്യനായ ഇമാമിൻ്റെ മുന്നിലെത്തി. കായ്കളുടെ മാന്ത്രികത വിവരിച്ച് കാൽഡി അവ ഇമാമിനു നീട്ടി . പക്ഷേ , അൽപം പരുഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം! അവ 'സാത്താൻ്റെ' ഏതോ വിഷവിത്തുകളാണെന്നും ദൈവത്തിനു നിരക്കാത്ത അവയെ ഉപേക്ഷിക്കണമെന്നും പറഞ്ഞ് , എരിഞ്ഞ...