അരണ്യകാണ്ഡം
സർവ്വർത്തു ഫല കുസുമാഢ്യ പാദ പലതാ സംവൃതം നാനാ മൃഗ സഞ്ചയ നിവേഷിതം നാനാപക്ഷികൾ നാദം കൊണ്ടതിമനോഹരം കാനനം ജാതി വൈര രഹിത ജന്തു പൂർണ്ണം ( രാമായണം-അരണ്യകാണ്ഡം) " രണ്ടു ദിവസത്തേക്ക് എങ്ങോട്ടെങ്കിലും ഒരു യാത്ര പോയാലോ? വല്ല സ്ഥലവും കണ്ടുവെച്ചിട്ടുണ്ടോ? " യാത്രകൾ അധികം തരപ്പെടാറില്ലെങ്കിലും കാണേണ്ട സ്ഥലങ്ങളെ കുറിച്ച് ഞാൻ ഇടയ്ക്കിടെ പറയാറുള്ളത് ഓർത്തു കൊണ്ടായിരിക്കണം ശ്രീമതിയുടെ ചോദ്യം. പൊതുവെ ട്യൂഷൻ ക്ലാസുകളുടെതിരക്കിൽമുഴുകിയിരിക്കുന്നതിനാൽ ഇപ്പോൾ യാത്രകൾക്കൊന്നും സാദ്ധ്യതയില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. അതിനാൽ അപ്രതീക്ഷിതമായ ഈ ചോദ്യം എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത് . പെട്ടെന്ന് മനസിലേക്ക്ഓടിയെത്തുന്ന പേരാണല്ലൊ ഊട്ടി. പക്ഷേ കഴിഞ്ഞവർഷവും അവിടം സന്ദർശിച്ചതാണ്. ആക്രമിച്ച് കയറുന്ന കോൺക്രീറ്റ് സൗധങ്ങൾ ഊട്ടിയുടെ പച്ചക്കുന്നുകളെയും, സൗന്ദര്യത...