Posts

Showing posts from September, 2023

അതിർത്തികൾ അശാന്തമാവുമ്പോൾ

                " ങ്ങള് നോയ് ക്കോളിൻ അമ്മു ഏട്ത്ത്യേ ! ഇക്കുറി എത എറക്കിക്കെട്ടാൻ വന്നാൽ അവനെ ഞാൻ വേലിടെ എത്യോട് ചേർത്തി അടിക്കും. ന്റോടെ നല്ല കൈക്കോട്ടിന്റെ തായ ഇരിക്ക് ണ് ണ്ട് "!                  നടുമുറ്റത്തു നിന്ന് കലവറ മുറിയുടെ മുന്നിലെ ചെറിയ വരാന്തയിലേക്കു കയറുന്ന ഒതുക്കുകല്ലിൽ കുന്തിച്ചിരുന്ന്   ൈക ഉമ്മറപ്പടിയിൽ അടിച്ച് പാറുവമ്മ തേങ്ങലിനിടയിൽ ആണയിട്ടു.    പശുക്കൾക്ക് പിണ്ണാക്കും തവിടും കലർത്തിയ വെള്ളവുമായി പോകുന്ന പൊന്നമ്പല തരകൻ പാറുവമ്മയോട്  എന്തോ ഏഷണി കൂട്ടി. ഇടവഴിയിലിരുന്ന്കൂ ട്ടാന് കഷ്ണം നുറുക്കുന്ന പാറുകുട്ടിയിളയമ്മ ഇടതു കൈ കുത്തി ഒന്ന്മലർന്നിരുന്നു ; കത്തി പിടിച്ച വലതു കൈ കൊണ്ട്  വായ പൊത്തിചിരി തുടങ്ങി.                    " പൊന്നമ്പലേട്ടാ, ന്നെ ങ്ങള് ഇളിച്ചം പിടിപ്പിക്കണ്ട ട്ട്വോ. ഇന്റെ വെഷമങ്ങള് അമ്മുവേടത്തിയോട് പറയാനാ ഞാൻ വന്നത്! അവരും അപ്പോട്ടനും കൂടി ഒരു നിവൃത്തി ണ്ടാക്കി തരണം എനിക്ക്! ആരും ഇല്ലാത്തോളാച്ചിട്ട...