Posts

Showing posts from July, 2023

കുൻതേയും, പി.ടി.7 ഉം, അരിക്കൊമ്പനും പിന്നെ..…...

          ഔദ്യോഗിക ജീവിതത്തിന്റെ സമ്മർദ്ദങ്ങൾ ഒഴിഞ്ഞ മൂന്നു മാസം പിന്നിട്ട്, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എന്റെ  ചില തീരുമാനങ്ങൾ അല്പം തമാശയായി തന്നെയാണ് എനിക്കും തോന്നുന്നത് ! ജോലിയുടെ സമ്മർദ്ദങ്ങളും, വിരസതയും കൊണ്ട് വീർപ്പുമുട്ടുന്ന  വേളകളിൽ ഞാൻ ചില ' ഉറച്ച ' തീരുമാനങ്ങൾ എടുത്തിരുന്നു ;  വിരമിച്ചിട്ടുവേണം  പ്രാവർത്തികമാക്കാൻ എന്ന മട്ടിൽ - ഒന്ന് :  തിരക്കു കാരണം വായിക്കാൻ പറ്റാതെ പോയ കുറെ പുസ്തകങ്ങൾ വായിക്കണം ; രണ്ട് : കാണാൻ കഴിയാതെ പോയ കുറെ നല്ല സിനിമകൾ കാണണം; മൂന്ന്: ബന്ധുവീടുകളടക്കം മനസ്സിൽ കരുതി വെച്ച കുറെ സ്ഥലങ്ങൾ ഉണ്ട് . അവിടെക്കെല്ലാം യാത്ര പോകണം. ഇവയിൽ ആദ്യത്തെ രണ്ടു കാര്യങ്ങളും ഞാൻ തുടങ്ങിവെച്ചിട്ടെങ്കിലുമുണ്ട് . യാത്രകളാണ് പല കാരണങ്ങളാലും  സാധിക്കാതെ പോയത്. ആ ആഗ്രഹം കൂടി കുറെശ്ശയായി സാധിച്ചെടുക്കാനുള്ള ശ്രമത്തിലാണ്  ഞാൻ.            ഈയിടെ വായിച്ച ഒരു പുസ്തകം എന്നിൽ ഉണർത്തിയ  ചില ചിന്തകളെ പങ്കുവെക്കാനാണ് ഞാൻ ആമുഖമായി ഇത്രയും പറഞ്ഞത്.    പ്രൊഫസർ എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫ...