Posts

Showing posts from August, 2020

കൊത്തമ്പാല അരച്ചു ചേർത്ത പഴമൊഴി

 കൊത്തമ്പാല അരച്ചുചേർത്ത പഴമൊഴി                              ----------------------------------         മീനമാസത്തിലെ വെയിലിൽ മുറ്റങ്ങൾ ചൂടാക്കിപഴുപ്പിച്ചചെമ്പുതകിടുകൾ പോലെ മലർന്നു കിടന്നു. വലതു കയ്യിന്റെചൂണ്ടുവിരലിനും തള്ളവിരലും ഇടയിൽ മൂക്കുപൊടി കൂട്ടി പിടിച്ച് ഇടതു കൈ കൊണ്ട് പൊടി ഡപ്പി അരയിൽ തിരുകി, കൃഷി കാര്യങ്ങൾ നോക്കി നടത്തുന്ന നാരായണൻ മാമൻ കിണറു ചുറ്റി കിഴക്കെ മുറ്റത്തേയ്ക്ക് കയറി വന്നു. കിഴക്കേ കോലായിൽ ഇരുന്ന് അച്ഛമ്മയുടെ രാമായണം വായന കേട്ട് പാതി മയക്കത്തിലേക്ക് വഴുതിയിറങ്ങിയ മുത്തച്ഛൻ പതുക്കെ തല ഉയർത്തി നോക്കി.' എന്താ ഉഷ്ണം! മഴ നേരത്തെ ണ്ടാവുംന്നാ തോന്നണ്. ആ കരീം നൊകോം ഒക്കെ ഒന്ന് കേട് തീർക്കാന്ണ്ട്. ആശാരിയ്ക്ക് ഒരു തച്ച് പണി ണ്ടാവും. നേർത്തക്കൂട്ടി നോക്ക്വാ നല്ലത്.' പൊടി മൂക്കിലേയ്ക്ക് വലിച്ചു കയറ്റി വിരലുകൾ ചെറിയ ശബ്ദത്തോടെ കുടഞ്ഞ് മൂക്കു തുടച്ച് നാരായണൻ മാമൻ പറഞ്ഞു. മുത്തച്ഛൻ ഒന്നു മൂളി. താഴ് വാരത്തിന്റെ വളയിൽ പിടിച്ച് തൂണു ചാരി നിന്നിരുന്ന കുഞ്ഞുകുട്ടൻ മാമനും സംഗതി ശര...

ഭ്രാന്തൻ പണ്ടാരൻ

   മുളകുഷ്യത്തിന്റെ പാത്രവുമായി വന്ന് അച്ഛമ്മ ഉണ്ണാനി രു ന്ന എന്നോട് ചോദിച്ചു, ഉണ്ണിക്ക് ഇത് വേണോ അതോ ഉച്ചയ്ക്കു വെച്ച മോരു പാർന്ന കൂട്ടാൻ വേണോ ? കുമ്പളങ്ങ ചെറുതായരിഞ്ഞ് പരിപ്പും ഉള്ളിയും ചേർത്ത കൂട്ടാന്റെ സ്വാദ് എന്തുകൊണ്ടോ എനിയ്ക്ക് അത്രയ്ക്കിഷ്ടമല്ലെന്ന് അച്ഛമ്മയ്ക്കറിയാം. പ്രാന്തൻ പണ്ടാരനല്ലെ? എനിയ്ക്കു വേണ്ട ഞാൻ പറഞ്ഞു. ഒരു കണ്ണിറുക്കി ചിരിച്ചു കൊണ്ട് അച്ഛമ്മ മോരു പാർന്ന കൂട്ടാൻ എടുക്കാൻ തിരിച്ചു പോയി.        കുറെ കാലം കാണില്ല. പെട്ടെന്നൊരു ദിവസം പടിഞ്ഞാറെ മുറ്റത്ത് പ്രത്യക്ഷപ്പെടും, മെലിഞ്ഞ് ഉയർന്ന, നീണ്ട മുഖമുള്ള ' പ്രാന്തൻ പണ്ടാരൻ'. പാതി തുറന്നിട്ട അയഞ്ഞുതൂങ്ങുന്ന കുപ്പായം; മുഷിഞ്ഞ പിഞ്ഞു തുടങ്ങിയ മുണ്ട് മുട്ടിന് അൽപ്പം താഴെ വരെ എത്തി നിൽക്കും. കയ്യിലെ വടി കുത്തി അൽപ്പം മുന്നോട്ടാഞ്ഞ നിൽപ്പ്. നീണ്ട മുഖം ഒട്ടൊക്കെ മറയ്ക്കുന്ന കട്ടിമീശ വായുടെ ഇരുവശങ്ങളിലേയ്ക്കും ഇറങ്ങി നിൽക്കും. കുറഞ്ഞ വാക്കുകളിൽ സംസാരം. തല ഇടയ്ക്ക് ആട്ടിക്കൊണ്ടിരിക്കും. ഒരു തവണ വന്നാൽ പിന്നെ ദിവസങ്ങളോളം രാവിലെ മുറ്റത്തെത്തും. രണ്ടാമത്തെ ദിവസം മുതൽ എല്ലാവരുടേയും അവജ്ഞയും ശകാരവും ...