Posts

Showing posts from July, 2024

ഒരു കടൽ ദൂരം

                    " ഈ ഭാരതഖണ്ഡത്തിൽ, ഇന്നേ ദിവസം, ആദിത്യഭഗവാനെയും അഗ്നിദേവനേയും സാക്ഷി നിർത്തി , അമ്മയുടെ ആത്മാവിനു   നിത്യശാന്തി കിട്ടാനായി ചെ യ്യേണ്ട കർമ്മങ്ങളാണ് യഥാവിധി ചെ യ്തിരിക്കുന്നത് എന്ന് പ്രാർത്ഥിക്കൂ .  കൈ  ക്കൊണ്ട്   തൃപ്തിപ്പെട്ട്അനുഗ്രഹിക്കണേ ന്ന് പ്രാർത്ഥിച്ച് അസ്ഥി കലശം  തലയിൽ വെച്ച്  നട ന്നോളൂ" . പുരോഹിതൻ്റെ നിർദ്ദേശങ്ങൾ  കാതുകളിൽ നിറയുന്നു  !  " അരക്കൊപ്പം വെള്ളത്തിൽ  ആദിത്യന്  അഭിമുഖമായി നിന്ന് തലക്കുമുകളിലൂടെ കലശം പിന്നിലേക്ക് ഇടണം. ഒപ്പം മുങ്ങണം. പിന്നെ തിരിഞ്ഞു നോക്കരുത് ".            പഞ്ചഭൂതങ്ങളിൽ നിന്നും ഇറങ്ങി വന്ന് , ഭൂമിയിൽ ഒരു ഹ്രസ്വ സന്ദർശനം  നടത്തി വീണ്ടും  പഞ്ച ഭൂതങ്ങളിലേക്ക് ; അനന്തതയിലേക്ക് ... അതെ , പിന്നെ തിരിഞ്ഞു നോക്കരുതെന്നാണ് ശാസ്ത്രം !                        വിശാലമായചില്ലുജാലകത്തിലൂടെയുള്ള തെന്മലയുടെ ദൃശ്യം മനോഹരമാണ്. ആശുപത...