Posts

Showing posts from June, 2026

സെയ്ൻ്റ് പാൻക്രാസ് റെയിൽവെ ടെർമിനൽ

Image
              'ജെൻ - സി ' ക്കാരായ മക്കളുടെ നിർബന്ധത്തിനു വഴങ്ങിയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാവും ' ഹാരി പോട്ടർ - ദി ചേംബർ ഓഫ് സീക്രട്സ് ' എന്ന സിനിമ. അത്ഭുതങ്ങളുടെ കലവറകൾ ഓരോന്നായി തുറക്കുന്നതു കണ്ട്  ആർത്തു വിളിക്കുന്ന അവരോടൊപ്പം നിങ്ങളുടെ നെഞ്ചിടിപ്പും ഉയർന്നു താഴ്ന്നിട്ടുണ്ടാവും . അത്തരം ഒരു രംഗം ഓർമയില്ലേ? ഹോഗ്‌വാർട്സ് സ്കൂളിലേക്ക് തീവണ്ടി കയറാൻ കിങ്ങ്‌സ് ക്രോസ് സ്റ്റേഷനിൽ എത്തുന്നു ഹാരിപോട്ടറും സുഹൃത്ത്  റോൺ വീസ്‌ലിയും . തീവണ്ടി നിൽക്കുന്നതോ? വിചിത്രമായ 9-3/4 നമ്പർ പ്ലാറ്റ് ഫോമിൽ !  മാന്ത്രിക ശക്തി ഉപയോഗിച്ച്പ്ലാറ്റ് ഫോം ഒമ്പതിനും പത്തിനും ഇടയിലുള്ള ചുവരിലൂടെ  അവിടേക്ക് ഇടിച്ചു കയറണം ! ആ ശ്രമം വിഫലമാവുമ്പോൾ ഹാരി പോട്ടർ മറ്റൊരു വഴി തേടുന്നു. . പുറത്തു നിറുത്തിയിട്ട ' പറക്കും കാറിൽ ' സ്കൂളിലേക്ക് പോവാൻ തീരുമാനിക്കുന്നു . പിന്നീടുള്ള രംഗം രസകരമാണ് . അല്പം ദുരൂഹത ഉണർത്തുന്നതാണെങ്കിലും, ചുവന്ന കല്ലുകൾ കൊണ്ട് പണിതുയർത്തിയ മനോഹരമായ വലിയൊരു സൗധത്തിനു മുന്നിൽ  നിന്ന് അവർ കാറിൽ കയറി പറ...